തൊടുപുഴ: കൃഷി വകുപ്പ് കർഷക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി സുഭിക്ഷം സുരക്ഷിതത്വത്തിന്റെ ഭാഗമായി കാന്തല്ലൂർ മറയൂർ ക്ലസ്റ്റർ കിസാൻ മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10നു കാന്തല്ലൂർ വിഎഫ്പിസികെ ഹാളിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് എന്നിവർ പ്രസംഗിക്കും. വട്ടവട സന്ദർശിക്കുന്ന മന്ത്രി പഴത്തോട്ട ഫാം സന്ദർശനം, സ്‌ട്രോബറി വിളവെടുപ്പ്, ബിപികെപി ഇൻപുട്ട് വിതരണം എന്നിവ നിർവഹിക്കും. തുടർന്ന് വട്ടവട പഞ്ചായത്ത് ഹാളിൽ കർഷകരുമായി സംവദിക്കും.