തൊടുപുഴ-:കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപയും ചെക്ക് ബുക്ക് അടങ്ങിയ ബായ്ഗും ഉടമക്ക് തിരികെ നൽകി
ഇന്നലെ രാത്രി 9:30 ന് ടൗണിൽ വഴിയിൽ കിടന്ന് കിട്ടിയ ഒരു ലക്ഷം രൂപയും ചെക്കുബുക്കു അടങ്ങുന്ന ബാഗ്, ബി.ജെ.പി ജില്ലാ കാര്യാലയത്തിലെ ഓഫീസ് ചാർജ്ജുള്ള അർജ്ജുൻ രാധാകൃഷ്ണന് കിട്ടിയത്. ഉടൻ തന്നെ അർജ്ജുൻ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ബാഗും പണവും ഏൽപ്പിച്ചു. അന്വേഷണത്തിൽ തൊടുപുയിലെ ചെരുപ്പുകട ഉടമസ്ഥനായ ആഷിക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തൊടുപുഴ എസ്. ഐ പ്രദീപ് കുമാർ ,ജി.ഡി ചാർജ് ബിനു എന്നിവരുടെ സാന്നിദ്ധ്യത്തിൽ അർജ്ജുൻ രാധാകൃഷ്ണൻ ആഷിക്കിന്പണം കൈമാറി. ഏതാനുനം നാൾ മൻപ് തൊടുപുഴ പാലത്തിൽ നിന്നു വൃദ്ധന്റെ കൈയ്യിൽ നിന്നും പുഴയിൽ നഷ്ടപ്പെട്ട പണമടങ്ങിയ ബാഗ് സാഹസികമായി എടുത്തു കൊടുത്ത് അർജുൻ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച അർജ്ജുനെ തൊടുപുഴ പൊലീസ് അഭിനന്ദിച്ചു.