കുടയത്തൂർ: സഹ്യാദ്രി റസിഡന്റ്സ് അസോസിയേഷൻ അഞ്ചാമത് വാർഷിക പൊതുയോഗം കുടയത്തൂർ സരസ്വതി സ്‌കൂൾ ആഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് എം.ഡി. രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വി.ആർ. ചന്ദ്രൻപിള്ള റിപ്പോർട്ടും ട്രഷറർ കെ.കെ. ജയകുമാർ കണക്കും അവതരിപ്പിച്ചു പാസാക്കി. പുതിയ ഭാരവാഹികളായി ടി.കെ. സുകുമാർ (പ്രസിഡന്റ്)​, കെ.കെ. ജയകുമാർ (സെക്രട്ടറി)​, എം.ഡി. രാജീവ് (ട്രഷറർ), ഡോ. കെ. സോമൻ​, വി.എം. മാത്യു (വൈസ് പ്രസിഡന്റുമാർ), വി.സ്. രാജീവ്, വി.എസ്. അജിത്കുമാർ (ജോയിന്റ് സെക്രട്ടറിമാർ) ​തുടങ്ങിയവരെ തിരഞ്ഞെടുത്തു.