തൊടുപുഴ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങളോടെ ഉത്സവ -പെരുന്നാൾ വേദികൾ വീണ്ടും സജീവമാകുന്നു. കൂടുതൽ ആൾകൂട്ടങ്ങളില്ലാതെ ക്ഷേത്ര ചടങ്ങുകൾക്കൊപ്പം ചെറിയ തോതിൽ ഉത്സവങ്ങളും പെരുന്നളുകളും നടത്തി വരുകയാണ്. ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾക്കാണ് ഉത്സവത്തോടനുബന്ധിച്ച് പ്രമുഖ്യം നൽകിരിക്കുന്നത്. അയ്യപ്പ ക്ഷേത്രങ്ങളിൽ മകര വിളക്ക് ഉത്സവങ്ങളും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ തൈപ്പൂയ മഹോത്സവവും നടക്കും. പുതിയ ക്ഷേത്രോപദേശക സമിതികളും ഉത്സവ ആഘോഷ കമ്മിറ്റികളും രൂപികരിച്ചു. കുംഭപ്പുയ ഉത്സവങ്ങളും മിന പ്പുര ഉത്സവങ്ങളും നടക്കുന്ന ക്ഷത്രങ്ങളിലും ഉത്സവ ആഘോഷ തയ്യറെടുപ്പുകൾ നടന്നു വരുന്നു. ആൾക്കൂട്ടങ്ങൾ തടിച്ചു കൂടുന്ന ഘോഷയാത്രകൾ ഒഴിവാക്കിയാണ് പല ക്ഷേത്രങ്ങളും മഹോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. രാത്രി ഏറെ വൈകാതെ ഉത്സവാഘോഷ ചടങ്ങുകൾ അവസാനിപ്പിക്കുന്ന വിധമാണ് പല ക്ഷേത്രങ്ങളും പരിപാടികൾ നടത്തുന്നത്. മലയാള പഴനി എന്നറിയപ്പെടുന്ന തൊടുപുഴ ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹേത്സവം , കലശാഭിഷേകവും, പുയം തൊഴിലും ഭക്തസാന്ദ്രമായി നട ക്കും. കലശാഭിഷേകം, പ്രസാദ ഊട്ട്, കാവടി താലപ്പൊലി ഘോഷയാത്ര, കാവടി അഭിഷേകം, പഞ്ചരിമേളം, ഭക്തി ഗാനമേള,പൂയം തൊഴിൽ തുങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ഇക്കുറി ഉത്സവ ആഘോഷത്തിന് ഒരുക്കങ്ങൾ നടത്തി വരുന്നു. വിവിധ ദേവാലയങ്ങളിൽ പെരുന്നാൾ ആഘോഷങ്ങളോടെയാണ് ഇത്തവണ ഗ്രാമ പ്രദേശങ്ങൾ ആഘോഷങ്ങളേ വരവേറ്റത്. ക്രിസ് മസ് ആഘോഷങ്ങളും , കരോൾ സംഘങ്ങളും രംഗത്തിറങ്ങിയിരുന്നു. പ്രദിക്ഷണവും പ്രാർത്ഥനയുമായി ഭക്തിയുടെ നിറവിൽ പെരുന്നാൾ ആഘോഷങ്ങളും നടന്ന് വരികയാണ്.