തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും 11 മുതൽ 18 വരെ നടക്കും. ക്ഷേത്രാചാര്യൻ അയ്യമ്പള്ളി എൻ.ജി. സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും രാവിലെ 4.30ന് പള്ളിയുണർത്തൽ, അഞ്ചിന് നിർമ്മാല്യ ദർശനം, 5.30ന് ഗണപതി ഹോമം, വിശേഷാൽ ഗുരുപൂജ, ആറിന് ഉഷപൂജ, പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽ പൂജ, 10 ന് ഉച്ചപൂജ, വൈകിട്ട് 6.30ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന, അത്താഴപൂജ, പ്രസാദ ഊട്ട് എന്നിവ നടക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 7.15 നും 8.30 നും മദ്ധ്യേ ക്ഷേത്രാചാര്യൻ അയ്യമ്പള്ളി എൻ.ജി. സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. 8.30 ന് കരോക്കെ ഭക്തിഗാനമേള, 12ന് രാവിലെ പതിവ് പൂജകൾ, രാവിലെ 10.15 ന് പ്രഭാഷണം :ഷാജി കല്ലാറയിൽ (യോഗം ഡയറക്ടർ ബോർഡംഗം) , തുടർന്ന് പ്രസാദ ഊട്ട്, 13 ന് രാവിലെ പതിവ് പൂജകൾ, 10.15 ന് പ്രഭാഷണം :സജീഷ് കുമാർ (കോട്ടയം യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി), പ്രസാദ ഊട്ട്,
14 ന് രാവിലെ പതിവ് പൂജകൾ,, 10.15 ന് പ്രഭാഷണം :ശിവബോധനന്ദ സ്വാമികൾ (വിശ്വധർമ്മ മഠം ചെങ്ങന്നൂർ), 7.30 ന് സർപ്പബലി, 15ന് രാവിലെ പതിവ് പൂജകൾ,10.15 ന് പ്രഭാഷണം: സ്മിത ഉല്ലാസ് (യൂണിയൻ വനിതാ സംഘം സെക്രട്ടറി), പ്രസാദ ഊട്ട്, 16ന് രാവിലെ പതിവ് പൂജകൾ, 10.15ന് പ്രഭാഷണം: കെ.ഡി. രമേശേ് (യോഗം അസി. സെക്രട്ടറി), 17ന് രാവിലെ പതിവ് പൂജകൾ, 10ന് പ്രഭാഷണം : മഹാദേവാനന്ദ സ്വാമികൾ, (ശിവഗിരി മഠം), വൈകിട്ട് നാലിന് ക്ഷേത്ര സന്നിധിയിൽ പകൽപ്പൂരം, സ്പെഷ്യൽ പഞ്ചാരി മേളം, ഏഴിന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, അത്താഴപൂജ,
18ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും. രാവിലെ പതിവ് പൂജകൾ, ഒമ്പതിന് ഗുരുദേവ കീർത്തന പാരായണം, സർവ്വൈശ്വര്യ ഗുരുപൂജ, 10ന് പ്രഭാഷണം :ഡോ. കെ. സോമൻ (യൂണിയൻ വൈസ് ചെയർമാൻ), പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് ആറാട്ട്ബലി, ആറാട്ട് പുറപ്പെടൽ, 7.30ന് ആറാട്ട് എതിരേൽപ്പ്, തുടർന്ന് തിരുമുമ്പിൽ പറവയ്പ്പ്, കൊടിയിറക്ക്, കലശാഭിഷേകം, .