തൊടുപുഴ: പി.ടി.തോമസ് മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്ത മാതൃക പിന്തുടർന്ന് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ആയിരം പേരുടെ അവയവ ദാന സമ്മതപത്രം ഡീൻ കുര്യാക്കോസ് എംപി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ശേഖരിക്കും. 7 അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും 150 വീതം ആളുകളുടെ സമ്മതപത്രം ആണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് ശേഖരിക്കുന്നത്. ജനുവരി 30ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആയിരം സമ്മതപത്രം കേരള ഗവൺമെന്റിന്റെ മൃതസഞ്ജീവിനി അധികൃതർക്ക് കൈമാറും.