
ഇടുക്കി: ജില്ലയിൽ കൊവിഡ് വാക്‌സിൻ കരുതൽ ഡോസ് നൽകുന്നത് ആരംഭിച്ചു.കരുതൽ ഡോസ് വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം, വാഴത്താേപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വാക്‌സിൻ സ്വീകരിച്ചു കൊണ്ട് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ജേക്കബ്ബ് വർഗ്ഗീസ് നിർവ്വഹിച്ചു.ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. കൊവിഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷം 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. ഓൺലൈൻ ആയി ബുക്ക് ചെയ്‌തോ വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.