കട്ടപ്പന: 2018 ൽ നടന്ന പീഡന കേസിൽ ഉൾപ്പെട്ട പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.വെള്ളിലാംകണ്ടം സ്വദേശിയായ താന്നിയിൽ ഷെയ്‌സ് പോളിനാണ് ( 40 ) വെട്ടേറ്റത്.തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം.പൊലീസ് സ്‌റ്റേഷന് സമീപത്തെ കടയിൽ നിൽക്കുകയായിരുന്ന ഷെയ്‌സിനെകണ്ട് പ്രകോപിതനായാണ് പീഡനത്തിന് ഇരയായ യുവതിയുടെ ഭർത്താവ് ആക്രമിച്ചത്. സമീപത്ത് നിന്നും വാങ്ങിയ കത്തി ഉപയോഗിച്ച് ഷെയ്‌സിന്റെ കഴുത്തിന് പിന്നിൽ ഇയാൾ വെട്ടുകയായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാരും എസ് എച്ച് ഒ വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് പൊലീസും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പിടികൂടി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷെയ്‌സിനെ പിന്നീട് എറണാകുളത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.