chinnar

ചിന്നാർ: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിലെ 1744 നമ്പർ ചിന്നാർ ശാഖയുടെ 49 മത് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ർ ബോർഡംഗം കെ എൻ തങ്കപ്പൻ ,യൂണിയൻ കൗൺസിലർ മധു കമലാലയം, കെ. ബി സരേഷ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ, വൈസ് പ്രസിഡന്റ് സന്ധ്യാ രഘു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് ,വയലിൽ ശാഖാ പ്രസിഡന്റ് സജി പേഴത്തുവയലിൽ, സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ

സജി പേഴത്തുവയലിൽ (പ്രസിഡന്റ്), ബിനുപി. ആർ. പാലംമൂട്ടിൽ (വൈസ് പ്രസിഡന്റ്) നന്ദകുമാർ കുന്നുംപുറത്ത് (സെക്രട്ടറി),സരേഷ് കെ ബി കുന്നുംപുറത്ത് (യൂണിയൻ കമ്മറ്റി) എന്നിവരെയും

കമ്മറ്റി അംഗങ്ങളായി സരേഷ് ഇരട്ടയാനിക്കൽ, റെനി കാഞ്ഞിരത്തിങ്കൽ, കരുണാകരൻ കണിയാംപാറ, നിജമോൻ പോന്നോലിക്കന്നേൽ, കിരൺ പനംപള്ളിൽ, വിനോദ് കാരിവേലിൽ, ബിജു പ്ലാക്കൽ ,പഞ്ചായത്ത് കമ്മറ്റിയിലേയ്ക്ക്
സന്തോഷ് പൂമറ്റം, ശശി വാതല്ലൂർഓമന സഹദേവൻ മുണ്ടപ്ലാക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.