നെടുങ്കണ്ടം: എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ ജനുവരി 15,16 തീയതികളിലായി കൗൺസിലിംഗ് നടത്തും. 15 ന് രാവിലെ 9 30ന് യൂണിയൻ സെക്രട്ടറി സുധാകരൻആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത്, ഗർഭധാരണം പ്രസവം, ശിശു പരിപാലനം, എന്ന വിഷയത്തിൽ ബിന്ദു വി മേനോനും ഒന്നാം ദിവസം ക്ലാസ് നയിക്കും രണ്ടാം ദിവസം സംഘടന എന്ന വിഷയത്തിൽ കെ. എൻ .തങ്കപ്പൻ, കുടുംബഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ സ്ത്രീ പുരുഷ ലൈംഗികത എന്ന വിഷയത്തിൽ ശരത് ടി. ആർ എന്നിവർ ക്ലാസുകൾ നയിക്കും. കോകൊ വിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന കൗൺസിലിംഗിൽ പ്രായപൂർത്തിയായ യുവതി യുവാക്കൾ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു