മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ആലാനിക്കൽ റോഡിന്റെ പുനർ നിർമ്മാണത്തിന് നടപടികളായെന്ന് പഞ്ചായത്തംഗം കൊച്ചുറാണി ജോസ് അറിയിച്ചു. ആലാനിക്കൽ മുതൽ 500 മീറ്റർ ദൂരത്തിൽ കലുങ്ക് വരെയാണ് നിർമ്മാണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊ: എം.ജെ. ജേക്കബിന്റെ ഇടപെടലിനെ തുടർന്നാണ് 10 ലക്ഷം രൂപ അനുവദിച്ചത്. നിർമ്മാണത്തിന്റെ ജോലി കരാരുകാരനെ ഏൽപ്പിച്ചു. ഈ റോഡിന് വേണ്ടി മുൻപ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിരുന്നു. എന്നാൽ നിർമ്മാണം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് ഫണ്ട് ലാപ്‌സാവുകയായിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ബി ജെ പി രാഷ്ട്രീയ വിദ്വേഷം തീർക്കുകയാണെന്നും വാർഡംഗം പറഞ്ഞു.