കട്ടപ്പന : ഇരട്ടയാർ ടൗണിൽ തെരുവ് നായയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. ഇരട്ടയാർ ഞാറോലിൽ ആഗസ്തിക്ക്(88) ആണ് പരിക്കേറ്റത്. ഹോട്ടലിനു സമീപം കുഞ്ഞുങ്ങളുമായി കഴിയുന്ന നായയാണ് ആക്രമിച്ചത്. ഇതിന്റെ ആക്രമണത്തിൽ കഴിഞ്ഞ ദിവസവും രണ്ടുപേർക്ക് പരുക്കേറ്റിരുന്നു. തെരുവ് നായ ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.