കട്ടപ്പന: പഴയ സ്റ്റാൻഡിനു സമീപം കെ എസ് യു സ്ഥാപിച്ചിരുന്ന കൊടിമരം ഇന്നലെ ഒരു കൂട്ടം പ്രവർത്തകർ തകർത്തു.വിദ്യാർഥി സംഘർഷത്തെ തുടർന്ന് പൈനാവിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നതിനു പിന്നാലെ ഇന്നലെ വൈകിട്ട് ആറോടെയാണ് എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പന നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. പ്രകടനത്തിനിടെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം തകർക്കുകയായിരുന്നു. പിന്നീട് പൊലീസും മുതിർന്ന നേതാക്കളും ചേർന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.