
കട്ടപ്പന :മരത്തിൽ കയറുന്നതിനിടെ കാൽ വഴുതി നിലത്ത് വീണ യുവാവ് മരിച്ചു. വണ്ടൻമേട് രാജാക്കണ്ടം പുത്തൻകണ്ടത്തിൽ മധു -സോഫി ദമ്പതികളുടെ മകൻ അജിത്താണ് ( 20 ) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.മരത്തിൽ കയറവെ അബദ്ധത്തിൽ ഏണി തെന്നിമാറിയാണ് അജിത് തഴേയ്ക്ക് പതിച്ചത്.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കേളേജിലേയ്ക്ക് മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ യാത്രാമധ്യേ നില അതീവ ഗുരുതരമായതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ശ്യാം സഹോദരനാണ്.