തൊടുപുഴ: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കലാജാഥയ്ക്ക് സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി ഒന്നിന് വൈകിട്ട് തൊടുപുഴയിൽ കലാജാഥ പരിപാടികൾ അവതരിപ്പിക്കും. ഏകലോകം ഏകാരോഗ്യം, കാലാവസ്ഥ വ്യതിയാനം, ശാസ്ത്രചിന്ത, ജനാധിപത്യം, ലിംഗനീതി എന്നീ വിഷയങ്ങൾ പ്രമേയങ്ങളാക്കി ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകമാണ് കലാജാഥയിലൂടെ അവതരിപ്പിക്കുന്നത്. പരിഷത്ത് ജില്ലാ കമ്മറ്റിയംഗം പി.എം. സുകുമാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘാടക സമിതിയുടെ ചെയർമാനായി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെയും
വൈസ് ചെയർമാന്മാരായി എസ്. സുനിൽ കുമാർ, എം. തങ്കരാജ്, വി.എം. മുഹമ്മദ് നസീർ എന്നിവരെയും ടോം ജോസഫ് ജനറൽ കൺവീനറും റിനോജ് ജോൺ കൺവീനറുമായിട്ടുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ എ.പി. കാസീം, എ.എൻ. സോമദാസ് എന്നിവർ സംസാരിച്ചു. കലാ ജാഥ വിശദീകരണം സംസ്ഥാന കമ്മറ്റിയംഗം തങ്കച്ചൻ പൗവ്വത്തിലും ഭാവി പരിപാടികൾ ജില്ലാ സെക്രട്ടറി വി.വി.ഷാജിയും അവതരിപ്പിച്ചു. യോഗത്തിൽ ടോം ജോസഫ് സ്വാഗതവും പി.എ. ജോസഫ് നന്ദിയും പറഞ്ഞു.