
തൊടുപുഴ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരി വിമോചന കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതി. തൊടുപുഴ, ഇടുക്കി, പിരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലാണ് കേന്ദ്രം തുടങ്ങാൻ ലക്ഷ്യമിടുന്നത്. താലൂക്ക് ആശുപത്രികളോടനുബന്ധിച്ച് പ്രവർത്തിപ്പിക്കാനാണ് ആലോചന. കൗൺസിലിംഗ് അടക്കമുള്ള കേന്ദ്രം തുടങ്ങാൻ സാദ്ധ്യതയില്ലത്തയിടങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് .പൈനാവിൽ ഡിപ്പാർട്ട്മെൻ് നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിമോചന കേന്ദ്രത്തിൽ കിടത്തി ചികിത്സ ഉൾപ്പെടെ സൗജന്യമാണ്. എക്സൈസ വകുപ്പ് ലഹരിക്ക് അടിമപ്പെടുന്നവരെ കണ്ടെത്തി ഇവിടെ കൗൺസിലിംഗും ചികിത്സയും നൽകുന്നു. പദ്ധതി എല്ലാ താലൂക്കുകളിലേക്കും വിപുലമാക്കുന്ന തോടെ ലഹരിയുടെ പിടിയിൽ നിന്നും കൂടുതൽ പേരെ വിമുക്തമാക്കാൻകഴിയും.സൗജന്യ ചികിത്സ പൊതു ജനങ്ങൾക്കും പ്രയോജന പ്പെടുത്താം.
ഒരു മാസം നീളുന്ന ബോധവത് ക്കരണം
ജില്ലയിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലഹരിക്കതിരെ ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവത്ക്കരണം സംഘടിപ്പിക്കും. വിമുക്തിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടത്തുന്നത്. സ്കൂളുകൾ, കോളേജുകൾ, എൻജിനിയറിംഗ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷനുകൾ , ഗ്രന്ഥ ശാലകൾ, തുടങ്ങിയവ കേന്ദ്രികരിച്ചാണ് വ്യാപക ബോധവത്ക്കരണത്തിന് ഒരുങ്ങുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്ധ്യോഗസ്ഥരാണ് മിഷ്യൻ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സ്കൂൾ പി.ടി.എ കമ്മിറ്റികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുായി ചേർന്ന് സംയുക്തമായാണ് ബോധ വത്ക്കരണം സംഘടിപ്പിക്കുന്നത്.