ചെറുതോണി: ദേശീയ ബാലചിത്രരചനാമത്സരത്തിന്റെ ഭാഗമായി ജില്ലാതല ബാലചിത്രരചനാമത്സരം 22ന് ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടക്കും. വിവിധ ഗ്രൂപ്പുകളിലായി 5 മുതൽ 16 വയസ്സുവരെയുള്ളവർക്കും ഭിന്നശേഷി വിഭാഗക്കാർക്ക് 18 വയസ്സ് വരെയും ആണ് 2 മണിക്കൂർ മത്സരം. ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പോസ്റ്റൽ എന്നിവ മീഡിയമായി ഉപയോഗിക്കാം. നിശ്ചിത അളവിലുള്ള ഡ്രോയിംഗ് പേപ്പർ മാത്രം സംഘാടകർ ഒരുക്കുന്നതായിരിക്കും. ബാക്കി സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരണം.

പ്രായപരിധി അറിയുന്നതിന് സ്‌കൂളിൽ നിന്നുമുള്ള രേഖകൾകൊണ്ടുവരേണ്ടതാണ്. ഭിന്നശേഷി വിഭാത്തിൽനിന്നുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. വിവിധ ഗ്രൂപ്പുകൾക്കുള്ള വിഷയങ്ങൾ മത്സരഹാളിൽ അറിയിക്കുന്നതാണ്. 5-9 പ്രായപരിധിയും, 10-16 പ്രായപരിധിയും, ഭിന്നശേഷിക്കാർക്ക് 5-10, 11-18 പ്രായപരിധിയുമാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാതല വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ദേശീയതലവിജയികൾക്ക് കുടുംബ വരുമാനപരിധിക്ക് വധേയമായി സ്‌കോളർഷിപ്പും ലഭിക്കും. മത്സരാർത്ഥികൾ രാവിലെ 9.30നകം മത്സരഹാളിൽ എത്തിയിരിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചിത്രരചനാമത്സരം വിജയിപ്പിക്കുന്നതിന് രക്ഷകർത്താക്കളും സ്‌കൂൾ അധികൃതരും സഹകരിക്കണമെന്ന് സമിതി ജില്ലാ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447963226 ൽ ബന്ധപ്പെടേണ്ടതാണ്.