ചെറുതോണി: ഏലം വിലയിടിവിന് അടിയന്തര പരിഹാരമാവശ്യപ്പെട്ട് ഏലം കർഷകർ 13ന് പുറ്റടി സ്‌പൈസസ്‌ബോർഡ് ഓഫീസ് പടിക്കൽ നടത്തുന്ന സമരങ്ങൾക്ക്‌ കേരള കർഷകയൂണിയൻ പിന്തുണ പ്രഖ്യാപിച്ചതായി സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സെക്രട്ടറിമാരായ ബിനുജോൺ, സണ്ണി തെങ്ങുംപള്ളി, ജില്ലാപ്രസിഡന്റ് ബാബു കീച്ചേരിൽ എന്നിവർ അറിയിച്ചു.കേരള കർഷക യൂണിയനിൽ അംഗങ്ങളായ ഏലം കർഷക പ്രതിനിധികൾ സമരത്തിൽ പങ്കെടുക്കും.