ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരഭകത്വ വികസന കേരള ഇൻസ്റ്റിറ്റിറ്റൂട്ട് ഫോർ എന്റർപ്രന്യുർഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന 2 ദിവസത്തെ യുവ ബൂട്ട് ക്യാംപ് മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ 17, 18 തിയതികളിൽ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് 0486 2235207. കൂടുതൽ വിവരങ്ങൾക്ക് കെഐഇഡി സന്ദർശിക്കുക www.kied.info