
മുട്ടം: ജില്ലാ കോടതി -പമ്പ്ഹൗസ് ഐ എച്ച് ആർ ഡി കോളേജ് റോഡിന്റെ നവീകരണം ആരംഭിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തുന്നത്. ഏതാനും ഭാഗങ്ങൾ കോൺക്രീറ്റും മറ്റ് ഭാഗങ്ങൾ ടാറിംഗുമായിട്ടാണ് നവീകരണം.അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഐ എച്ച് ആർ ഡി കോളേജ് ഉൾപ്പെടെ ഉപയോഗിക്കുന്ന റോഡാണിത്. ഏറെ വർഷങ്ങളായി ടാറിംഗും മിറ്റലും ഇളകി ദുഷ്‌ക്കരമായ അവസ്ഥയിലായിരുന്നു റോഡ്. ഇതേ തുടർന്നാണ് റോഡിന്റെ നവീകരണത്തിന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.