തൊടുപുഴ: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല വോളീബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ 2 ന് എതിരെ 3 സെറ്റുകൾക്ക് യംഗ്സ്റ്റർ ചാലിശ്ശേരിയെ പരാജയപ്പെടുത്തി മുതലക്കോടം സിക്‌സസ്സ് വിജയികളായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ. എൽ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സെക്രട്ടറി പി. കെ കുര്യാക്കോസ്, ജില്ലാ സ്‌പോർട്‌സ് ഓഫീസർ ഇൻചാർജ്ജ് ദീപ്തി മരിയജോസ്, സംഘാടകസമിതി ഭാരവാഹികളായ കബീർ കാഞ്ഞാർ, അനിയൻ കുഞ്ഞ്, സാബു മീൻമുട്ടി, അഡ്വ.കെ.എൻ.ഷിയാസ്, വാർഡ് മെമ്പർ എം.ജെജോസഫ്, തുടങ്ങി പ്രമുഖർ പങ്കെടുത്തു.

ടൂർണ്ണമെന്റിലെ ബെസ്റ്റ് പ്ലെയറായി മുതലക്കോടം സിക്സ്സസിന്റെ എബിൻ തങ്കച്ചൻ, ബെസ്റ്റ് സെക്ടറായി യംഗ്സ്റ്റർ ചാലിശ്ശേരിയുടെ ഫൈസൽ. പി.ഇ, ബെസ്റ്റ്‌ലിബ്‌റോയായി വിജിലന്റ് ക്ലബ്ബിന്റെ ബാദുഷ ബഷീർ എന്നിവരെ തിരഞ്ഞെടുത്ത് ട്രോഫികൾ നൽകി ആദരിച്ചു.

സമാപന സമ്മേളനത്തിൽ മിനി, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗം വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.എൽ.ജോസഫ് വിതരണം ചെയ്തു.