ഇടുക്കി: സർക്കാർ നിർദേശപ്രകാരം കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് കർശന നിർദേശങ്ങൾക്ക് കളക്ടർ ഉത്തരവിട്ടു. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തണം. എല്ലാ തരത്തിലുള്ള ഒത്തു ചേരലുകളും യോഗങ്ങളും ചടങ്ങുകളും സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. യോഗങ്ങൾ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ചും മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും മാത്രമേ നടത്തുന്നുള്ളൂ എന്ന് സംഘാടകർ ഉറപ്പുവരുത്തണം. അടച്ചിട്ട മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളൂവെന്നും കളക്ടർ ഉത്തരവിട്ടു.