തൊടുപുഴ:കരിമണ്ണൂരിൽ സഹകരണ കാർഷിക വികസന ബാങ്കിന് പുതിയ ബ്രാഞ്ച് അനുവദിച്ചു കിട്ടിയതായി പ്രസിഡന്റ് പ്രൊഫ. കെ.ഐ.ആന്റണി അറിയിച്ചു. തൊടുപുഴ ബാങ്ക് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കരിമണ്ണൂർ ബ്രാഞ്ചിനി അനുവാദം നൽകിയ സർക്കാരിന് നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് പ്രെഫ.കെ.ഐ.ആന്റണി, സെക്രട്ടറി ഹണിമോൾ.എം എന്നിവർ അറിയിച്ചു. കരിമണ്ണൂർ മേഖലയിൽ ബാങ്കിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുതിന് പുതിയ ബ്രാഞ്ചിന്റെ രൂപീകരണം സഹായിക്കുമെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.