തൊടുപുഴ: തൃണമൂൽ കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നേതൃത്വ പരിശീലന ക്യാമ്പ് തൊടുപുഴ പെൻഷനേഴ്‌സ് ഹാളിൽ നടത്തി . ജില്ലാ ട്രഷറർ ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് കെ.സി.രമേശൻ മുണ്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സജീവൻ, മഹിളാ കോൺഗ്രസ്സ്ജില്ലാ പ്രസിഡന്റ് ശ്രീദേവി അക്ഷയമാലി, ഇ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് അണ്ണായിക്കണ്ണം തുടങ്ങിയവർ പ്രസംഗിച്ചു.