തൊടുപുഴ:ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയമഹോത്സവം16,17,18 തിയതികളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 5 ന് നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് ഗണപതി ഹോമം, പ്രഭാത പൂജകൾ, വൈകിട്ട് 7 ന് ദീപാരാധന എന്നിവ നടക്കും. 16ന് രാവിലെ പതിവ് പൂജകൾ, 7ന് കലശപൂജ ആരംഭം,10 ന് കലശാഭിഷേകം, 10.15 ന് പ്രസാദഊട്ട്, 17 ന് രാവിലെ പതിവ് പൂജകൾ, 8 ന് കാവടി താലപ്പൊലി ഘോഷയാത്ര,10 ന് കാവടി അഭിഷേകം,10.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 7 ന് 25-ൽപ്പരം മേളവിദ്വാൻന്മാർ അണിനിരക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളം,7.30 ന് പ്രസാദ ഊട്ട്, 8.30 മുതൽ ഭക്തിഗാനമേള,18ന് രാവിലെ പതിവ് പൂജകൾ, 5.25 മുതൽ പൂയ്യംതൊഴീൽ, 10.35 ന് പ്രസാദഊട്ട്,വൈകിട്ട് 6.45 ന് ദീപാരാധന, 7 ന് പ്രസാദ ഊട്ട് എന്നിവ നടക്കും.