തൊടുപുഴ: നാഷണൽ വോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പുകളിൽ പുതിയ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരങ്ങൾ നടത്തി. തൊടുപുഴ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം തൊടുപുഴ ന്യൂമാൻ കോളേജിനും , രണ്ടാം സ്ഥാനം ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ,മുട്ടവും , മൂന്നാം സ്ഥാനം ശാന്തിഗിരി കോളേജ് വഴിത്തലയും സ്വന്തമാക്കി.തൊടുപുഴ തഹസിൽദാർ കെ എം ജോസുകുട്ടി ,ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ മനോജ് കുമാർ ജീവനക്കാരായ ടൈറ്റസ് കെ ജോസഫ് , ടി.എസ് ഹരി, ടി. എ.ഫാത്തിമ ,ആർ ബിജു മോൻ എന്നിവർ പങ്കെടുത്തു.