കട്ടപ്പന: ഭാരത് ഫാർമേഴ്‌സ് മ്യൂച്ചൽ ബനഫിറ്റ് ആന്റ് ക്രെഡിറ്റ് ട്രസ്റ്റിൽ അംഗങ്ങളായ ജനശ്രീ പ്രവർത്തകർക്ക് വെൽഫയർ ക്ഷേമനിധിയിൽ നിന്നും 235000 രൂപ ചികിത്സാ സഹായമായി നൽകി. അയ്യപ്പൻകോവിൽ, കരുണാപുരം, നെടുങ്കണ്ടം, വാത്തിക്കുടി, തൂക്കുപാലം, കുമളി, ഉപ്പുതറ, കട്ടപ്പന എന്നീ പഞ്ചായത്തുകളിലെ ക്യാൻസർ, വൃക്ക, ബ്രെയിൻ, ഹൃദയ സംബന്ധമായ രോഗികൾക്കും, അപകടം മൂലം ജോലി ചെയ്യാൻ സാധിക്കാതെ വന്ന അംഗങ്ങൾക്കും, ആശാദീപം പദ്ധതിയിൽ ചേർന്ന മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്കുമാണ് സഹായം നൽകിയത്. ജനശ്രീ മിഷനിലും, ഭാരത് ഫാർമേഴ്‌സ് മ്യൂച്ചൽ ബെനഫിറ്റ്ആന്റ് ക്രെഡിറ്റ് ട്രസ്റ്റിലും അംഗങ്ങളായവർക്ക് വിവിധ രോഗങ്ങൾക്ക് വെൽഫയർ ക്ഷേമനിധിയിൽ 50000 രൂപ വരെ ചികിൽസാ സഹായവും ആശാദീപം പദ്ധതിയിൽ അംഗങ്ങളായി മരണമടയുന്നവരുടെ ആശ്രിതർക്ക് 20000 രൂപ വരെയുള്ള സഹായവുമാണ് നൽകി വരുന്നത്.
ട്രസ്റ്റിന്റെ കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ വൈ.സി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ വായ്പ പദ്ധതികളും നിക്ഷേപ പദ്ധതികളും നടപ്പിലാക്കി വരുന്നതായും മൈക്രോ ഫിനാൻസ് വായ്പ പദ്ധതിയിലൂടെ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ആവശ്യങ്ങൾക്ക് വേണ്ട പണം ട്രസ്റ്റ് വഴി അനുവദിക്കു ന്നതാണെന്നും ചെറുകിട വായ്പകൾ ആവശ്യമുള്ളവർ ട്രസ്റ്റിന്റെ കട്ടപ്പന കുമളി, തൂക്കുപാലം ബ്രാഞ്ചുകളുമായി ബന്ധപ്പെടണമെന്നും ജനറൽ മാനേജർ എം.എം രാജപ്പൻ അറിയിച്ചു.