തൊടുപുഴ : കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കും സർക്കാർ നീതി നിഷേധത്തിനെതിരെയും സംസ്ഥാന വ്യാപകമായി സമരപരിപാടികളും പ്രചാരണവും നടത്താൻ കെ.പി.എം.എസ് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. പട്ടിക വിഭാഗങ്ങളെ കള്ളക്കേസിൽ കുടുക്കി തകർക്കാൻ ശ്രമിക്കുന്ന പൊലീസിന്റെ ക്രൂരത അവസാനി​പ്പി​ക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി പി.എം. വിനോദ് പറഞ്ഞു. യോഗത്തിൽ കെ.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഉല്ലാസ് കരുണാകൻ, സ്വാഗതവും കെ.എം. ദാസൻ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ കമ്മറ്റി ഭാരവാഹികൾ :ഉല്ലാസ് കരുണാകരൻ (പ്രസിഡന്റ്), കെ.എം. ദാസൻ(സെക്രട്ടറി ), എം. കെ. ബാബു(ഖജാൻജി ) എന്നി​വരടങ്ങി​യ 21 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. ഫെബ്രുവരി 8 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ജില്ലയിൽ നിന്ന് 250 പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.