തൊടുപുഴ : തൊടുപുഴ താലൂക്ക് കള്ളുഷാപ്പ് ലൈസൻസ്സി അസോസിയേഷൻ താലൂക്ക് സമ്മേളനം ജോവാൻസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിശിഷ്ടാതിഥിയായി സംസ്ഥാന പ്രസിഡന്റ് എം.എസ് മോഹൻദാസ് പങ്കെടുത്തു. പുതിയ താലൂക്ക് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്റായി എ.എം മത്തായിയും, സെക്രട്ടറി റ്റി.എ. രാജു (രഘു), ട്രഷറർ കെ.ബി. ജിജിമോനെയും വി.ആർ ജയൻ വൈസ് പ്രസിഡന്റായും കെ.ഡി. വിജയൻ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.