വണ്ണപ്പുറം:വേളൂർ ശ്രീധർമ്മശാസ്താ ട്രസ്റ്റ് വക ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 13,14,15 തിയതികളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 6 ന് നടതുറക്കൽ, 7 ന് ഗണപതി ഹോമം, 7.30 മുതൽ പൂജാ വഴിപാടുകൾ, വൈകിട്ട് 6.30 ന് ദീപാരാധന എന്നിവ നടക്കും. 13 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6.45 ന് ഭജന,8.30മുതൽ പന്തിരുനാഴി നിവേദ്യം, 14 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 7 ന് പൂജാവഴിപാടുകൾ, 8 മുതൽ പന്തിരുനാഴ് നിവേദ്യം, 15 ന് രാവിലെ പതിവ് പൂജകൾ, 7.30 മുതൽ പൂജാവഴിപാടുകൾ, സർപ്പത്തിന് നൂറും പാലും,ഉച്ചയ്ക്ക് 12 ന് പന്തിരുനാഴി നിവേദ്യം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.