
നെടുങ്കണ്ടം: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിമിന്റെ മന്നോടിയായി നെടുങ്കണ്ടത്ത് ദീപശിഖാ പ്രയാണം നടത്തി. ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എം.സുകുമാരൻ ദീപശിഖയിൽ അഗ്‌നി പകർന്നു കൊണ്ട് ദേശീയ ജൂഡോ താരവും ജൂഡോ പരിശീലകനുമായ സൈജു ചെറിയാന് കൈമാറി. തുടർന്നു ഈ വർഷത്തെ ഏറ്റവും മികച്ച ജൂഡോ താരമായി തെരഞ്ഞെടുക്കപ്പെട്ട നെടുങ്കണ്ടം ഹോസ്റ്റലിലെ സന്ധീപ് ഷാജിക്കു കൈമാറുകയും നിരവധി ദേശീയ അന്തർദ്ദേശീയ കായികതാരങ്ങളുടെ അകമ്പടിയോടെ ദീപശിഖയും വഹിച്ചു കൊണ്ട് മത്സര വേദിയിലേക്ക് പ്രയാണമാരംഭിക്കുകയും ചെയ്തു. മത്സര വേദിയിൽ എത്തിച്ചേർന്നപ്പോൾ ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിഹാബുദ്ദീൻ യൂസഫും ജോജി ഇടപ്പള്ളിക്കന്നേലും ദീപശിഖ ഏറ്റുവാങ്ങി മത്സര വേദിയിൽ സ്ഥാപിച്ചു.