മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ വിശേഷാൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, ഭജന, പ്രസാദവിതരണം, അന്നദാനം, വൈകിട്ട് 5 മുതൽ ഭജന, 6.30 ന് വിശേഷാൽ ദീപാരാധന, 7ന് തിരുവാതിരകളി, 8 മുതൽ ഉടുക്കുകൊട്ടിപാട്ട്, 9.30 മുതൽ കളമെഴുത്തും പാട്ടും. ചടങ്ങുകൾക്ക് മേൽശാന്തി കാഞ്ഞിരമറ്റം നാരായണൻനമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

മണക്കാട് :മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവം14 മുതൽ ജനുവരി 19 വരെ നടക്കും. 14ന് രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് മകരവിളക്ക് ദീപാരാധന. 15 മുതൽ 19 വരെ എല്ലാ ദിവസവും വിശേഷാൽ ഗണപതിഹോമം, പൂജകൾ, പറവയ്പ്, ദീപാരാധന, 19ന് രാവിലെ 8 മുതൽ കലശപൂജകൾ കലശാഭിഷേകം, വൈകിട്ട് വിശേഷാൽ ദീപാരാധന, കളമെഴുത്തുംപാട്ടും. ചടങ്ങുകൾക്ക് മേൽശാന്തി പ്രശാന്ത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.