തൊടുപുഴ: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം ശേഷിക്കെ ജില്ലയിലെ തദ്ദശസ്വയം ഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതം പൂർണ്ണമായി വിനിയോഗിക്കാനുള്ള തിരക്കിലാണ്. ഈ മാസം 10 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 34.14 ശതമാനം മാത്രം പദ്ധതി വിഹിതമാണ് വിനിയോഗിച്ചത്. പകുതി പോലും ആകാത്ത സാഹചര്യത്തിലാണ് വർക്കുകൾ സ്പിൽ ഓവർ ആകാതെ ഊർജ്ജിത പദ്ധതി വിനിയോഗ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ശ്രമം നടത്തുന്നത്. സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 15-ാം സ്ഥാനത്തുമാണ്. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ വട്ടവട പഞ്ചായത്താണ് മുന്നിൽ. പിന്നിൽ ഇടമലക്കുടിയും.
ചെലഴിച്ചത് ഇതുവരെ
ജില്ലാ പഞ്ചായത്ത്- 15.27 %
തൊടുപുഴ നഗരസഭ- 39.65 %
കട്ടപ്പന നഗരസഭ- 25.16 %
 ബ്ലോക്ക് പഞ്ചായത്തുകൾ
തൊടുപുഴ - 52.54 %
ഇളംദേശം- 59.79%
അടിമാലി- 35.7%
ദേവികുളം- 23.4%
കട്ടപ്പന- 47.72%
ഇടുക്കി- 44.27%
നെടുങ്കണ്ടം- 43.67%
അഴുത- 22.33%
 ഗ്രാമ പഞ്ചായത്തുകൾ
വട്ടവട- 60.76, മുട്ടം- 56.99, സേനാപതി- 54.04, അടിമാലി- 50.37, ബൈസൺവാലി- 49.91, ഉടുമ്പൻചോല- 49.65, കരുണാപുരം- 48.25, വാഴത്തോപ്പ്- 47.95, വണ്ണപ്പുറം- 47.92, കോടിക്കുളം- 47.91, പുറപ്പുഴ- 46.42, ഉപ്പുതറ- 45.87, കൊന്നത്തടി- 45.71, ശാന്തൻപാറ- 44.99, രാജാക്കാട്- 44.98, കുമാരമംഗലം- 44.93, വാത്തിക്കുടി- 44.64, ഉടുമ്പന്നൂർ- 44.47, ചിന്നക്കനാൽ- 43.93, മാങ്കുളം- 43.84, ഇരട്ടയാർ- 42.86, കാന്തല്ലൂർ- 42.63, നെടുങ്കണ്ടം- 41.9, വണ്ടിപ്പെരിയാർ- 41.52, മണക്കാട്- 40.57, ചക്കുപള്ളം- 40.45, പെരുവന്താനം- 40.3, അറക്കുളം- 40.25, രാജകുമാരി- 40.1, മറയൂർ- 39.79, കുടയത്തൂർ- 39.55, ഇടവെട്ടി- 39.41, ഏലപ്പാറ- 38.75, കാമാക്ഷി- 38.68, പാമ്പാടുംപാറ- 37.96, മരിയാപുരം- 36.67, കാഞ്ചിയാർ- 36.28, കരിങ്കുന്നം- 34.94, പീരുമേട്- 34.45, വണ്ടൻമേട്- 33.83, വെള്ളിയാമറ്റം- 32.74, ആലക്കോട്- 32.07, കുമളി- 32.62, വെള്ളത്തൂവൽ- 31.81, കൊക്കയാർ- 30.89, അയ്യപ്പൻകോവിൽ- 30.66, കഞ്ഞിക്കുഴി- 29.35, ദേവികുളം- 28.62, പള്ളിവാസൽ- 28.49, കരിമണ്ണൂർ- 27.7, മൂന്നാർ- 20.19, ഇടമലക്കുടി- 12.92.