കട്ടപ്പന :പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള കട്ടപ്പന നഗരസഭയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു ടൗൺഹാളിൽ നടന്ന യോഗം നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ 25 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ഒരോ മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, സാദ്ധ്യതകൾ, പ്രശ്‌ന പരിഹാര നിർദ്ദേശങ്ങൾ എന്നിവ കണ്ടെത്തുന്നതിനാണ് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്. പൊതു ഭരണം ധനകാര്യം, കൃഷിയും അനുബന്ധ മേഖലയും , മൃഗസംരക്ഷണവും ക്ഷീര വികസനവും തുടങ്ങി 17 ഗ്രൂപ്പുകളായിട്ടാണ് പ്രവർത്തനം . നഗരസഭാദ്ധ്യക്ഷ, വൈസ് ചെയർമാൻ,സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്നതാണ് വർക്കിംഗ് ഗ്രൂപ്പ് .ഇവർ തയ്യാറാക്കി നൽകുന്ന റിപ്പോർട്ട് പ്രകാരമാകും പദ്ധതികൾ ആവിഷ്‌ക്കരിക്കുക.