olimpics1

നെടുങ്കണ്ടം: ജില്ല ഒളിമ്പിക് ഗെയിംസ് എം.എം.മണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു.ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൽ ഒളിമ്പിക് പതാക ഉയർത്തി. തുടർന്നു നടന്ന ഘോഷയാത്ര വാഴൂർ സോമൻ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ആമുഖപ്രസംഗവു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് മുഖ്യപ്രഭാഷണവും നടത്തി.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം സുകുമാരൻ , ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി സൈജു ചെറിയാൻ, നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി .എൻ . മോഹനൻ , കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രിൻസ്.കെ. മറ്റം, ജോ.സെക്രട്ടറി ശരത് യു. നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ, ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ഗോപി, ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ അംഗം റ്റി.എം. ജോൺ, അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗ്ഗീസ്, ഒളിമ്പിക് വേവ് ജില്ലാ കൺവീനർ വിനോദ് വിൻസന്റ് ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, വ്യാപാരിവ്യവസായ സമിതി സെക്രട്ടറി ധനേഷ് കുമാർ, നെടുങ്കണ്ടം ബി.എഡ്.കോളേജ് പ്രിൻസിപ്പൾ രാജീവ് പുലിയൂർ, ആർ.ആർ.എച്ച്.എ. സെകട്ടറി അനൂപ് ചന്ദ്രൻ, എം.ഇ.എസ്. കോളേജ് കായിക വിഭാഗം മേധാവി അനൂപ് നസീർ, ഖൊ ഖൊ അസോസിയേഷൻ സെകട്ടറി ഷൈന കെ ജോസ് എന്നിവർ പ്രസംഗിച്ചു. 22 കായിക ഇനങ്ങളിലുള്ള ജില്ലാ തല മത്സരങ്ങൾ 19 ന് സമാപിക്കും.