തൊടുപുഴ: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗയിംസിനോടനുബന്ധിച്ചുള്ള ജില്ലാ നെറ്റ്‌ബോൾ മത്സരം 14ന് രാവിലെ 8 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കൗൺസിലർ നീനു പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സദൻ സമ്മാനദാനം നിർവ്വഹിക്കും. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.