yuva


ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റേയും യുവ ക്ലബ്ബ് വെള്ളയാംകുടിയുടേയും സഹകരണത്തോടെ ദേശീയ യുവദിനാചരണവും വിവേകാനന്ദ ദർശനങ്ങളുടെ സമകാലീക പ്രസക്തി എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഷൈനി സണ്ണി ചെറിയാൻ നിർവ്വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം.എസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫൈസൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യുവക്ലബ്ബ് വെള്ളയാംകുടി സെക്രട്ടറി സുമിത് മാത്യൂ സ്വാഗതം ആശംസിച്ചു. പരിപാടിയിൽ അൻപതോളം യുവജനങ്ങൾ പങ്കെടുത്തു.