ഇടുക്കി:നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനം കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തും.

തൊഴിൽമേള 19 ന് കട്ടപ്പന ഗവണ്മെന്റ് കോളേജിൽ നടക്കുന്നതിന് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന ഗ്രൂമിംഗ് സെഷൻ 13,14,17 തീയതികളിൽ വിവിധ ബ്ലോക്കുകളിൽ നടത്തും.. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9496345508 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. തൊഴിൽമേളകളിൽ പങ്കെടുക്കാൻ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.