ഇടുക്കി :ഐ.റ്റി.ഡി.പി.ഓഫീസിലും പൂമാല ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്ററായി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവരുമായ ബിരുദധാരികളെ ആവശ്യമുണ്ട്. ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്രതിമാസം 15,000 രൂപയാണ് ഹോണറേറിയം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസം, വരുമാനം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി ജനുവരി 17ന് രാവിലെ 11ന് ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് 04862 222399.