ഇടുക്കി: കിളിയാറ്കണ്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ കുമാരൻ തന്ത്രികൾ തൃക്കൊടിയേറ്റ് നിർവഹിച്ചു. സോജു ശാന്തി,​ മുത്ത് ശാന്തി,​ നിശാന്ത് ശാന്തി,​ ക്ഷേത്രം മേൽശാന്തി മനു മഹാദേവശർമ്മ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകി. ഇന്ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ,​ 5.30ന് നിർമ്മാല്യ ദർശനം,​ ആറിന് ഗണപതി ഹോമം,​ 7.15ന് ഉഷപൂജ,​ 10ന് കലശാഭിഷേകം,​ ഉച്ചപൂജ,​ ശ്രീഭൂതബലി,​ നടയടയ്ക്കൽ,​ വൈകിട്ട് 6.30ന് ദീപാരാധന,​ എട്ടിന് പള്ളിവേട്ട,​ ഹരിവരാസനം,​ നടയടയ്ക്കൽ. 14ന് മകരവിളക്ക് ദിവസം പതിവ് പൂജകൾ,​ വൈകിട്ട് ആറാട്ടോട് കൂടി തിരുവുത്സവം സമാപിക്കും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് തിരുവുത്സവവും ക്ഷേത്ര ചടങ്ങുകളും നടത്തുന്നതെന്ന് യൂണിയൻ കൗൺസിൽ അംഗം കെ.എസ്. ജിസ്,​ ശാഖാ പ്രസിഡന്റ് സജീവൻ ചെരുവിൽ,​ സെക്രട്ടറി സജികുമാർ വാലുപാറയിൽ എന്നിവർ അറിയിച്ചു.