തൊടുപുഴ: സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി ഒരു വർഷം വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയ
മിശ്ര വിവാഹിതരുടെ മകൾക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിൽ ജാതി സർട്ടിഫിക്കറ്റ് ലഭിച്ചു. ഹിന്ദു മന്നാൻ ജാതി സർട്ടിഫിക്കറ്റിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങിയ കൊരങ്ങാടി സ്വദേശിനി ശലോമിക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിലൂടെ സർട്ടിഫിക്കറ്റ് ലഭിച്ചത്.

തന്റെ പിതാവ് ക്രിസ്തുമത വിശ്വാസിയായതു കാരണം സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ദേവികുളം താലൂക്ക് അധികൃതർ പറഞ്ഞതായി പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ എസ്.എസ്.എൽ.സി ബുക്കിൽ ഹിന്ദു മന്നാൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരാതിക്കാരി അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മിഷൻ ദേവികുളം തഹസിൽദാർക്ക് നിർദ്ദേശം നൽകി. തുടർന്ന് പരാതിക്കാരി ഇപ്പോൾ താമസിക്കുന്ന മീനച്ചിൽ കാണക്കാരി വില്ലേജിൽ നിന്ന് ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചതായി തഹസിൽദാർ കമ്മിഷനെ അറിയിച്ചു.