തൊടുപുഴ: ജില്ലാ ഒളിമ്പിക് നീന്തൽ മത്സരങ്ങൾ 16ന് രാവിലെ 10ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും. കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.എൻ. ബാബു നിരീക്ഷകനായി പങ്കെടുക്കും. കായിക സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സീനിയർ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും 15ന് വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. മത്സര നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ബേബി വർഗീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447223674.