കട്ടപ്പന : ഏലത്തിന് കുറഞ്ഞത് 1500 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ആവശ്യപ്പെട്ടു. ഏലം മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (എം) പുറ്റടി സ്‌പൈസസ് പാർക്കിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ വില തകർച്ച കർഷകരെ ഏലം കൃഷിയിൽ നിന്നും പിൻതിരിപ്പിക്കുന്നതാണ് കുത്തക വ്യാപാരികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സ്‌പൈസസ് ബോർഡിന്റെ നീക്കം അവസാനിപ്പിക്കണമെന്നും അദ്ദ്‌ദേഹം പറഞ്ഞു.ഏലം കർഷകരെ സംരക്ഷിക്കുക, ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്‌പൈസസ് പാർക്കിലേക്ക് യുത്ത് ഫ്രണ്ട് മാർച്ചും ,ഉപരോധ സമരവും സംഘടിപ്പിച്ചത്..ഉപരോധ സമരത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കുര്യാക്കോസ് ചിന്താർമണി, ജോമോൻ പൊടിപ്പാറ, ടെസിൻ കളപ്പുര, സണ്ണി സ്റ്റോറിൽ, ജോബിൻ ജോളി, അനീഷ് മങ്ങാരത്തിൽ, ബ്രിസ് മുള്ളൂർ, ടോമിച്ചൻ കോഴിമല, ഷൈൻ കക്കാട്, ജിജോ പട്ടരുകാല തുടങ്ങിയവർ പ്രസംഗിച്ചു.