pambanar

പാമ്പനാർ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ചു ശ്രീനാരായണ ട്രസ്റ്റ് അർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രശ്‌നോത്തരി, ഉപന്യാസമത്സരങ്ങൾ നടത്തി. രാഷ്ട്ര നിർമിതിയിൽ യുവജന പങ്കാളിത്തം എന്ന സന്ദേശം ഉയർത്തികൊണ്ടു സംഘടിപ്പിച്ച 'യുവ റൺ 'പ്രിൻസിപ്പൽ സനൂജ് സി. ബ്രിസ്‌വില്ല ഫ്ലാഗ് ഒഫ് ചെയ്തു. പ്രശ്‌നോത്തരി മത്സരത്തിന് ശ്രീനാരായണഗുരു
കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പൊളിറ്റിക്കൽ സയൻസ് മേധാവി വി.കെ. ആനന്ദ് നേതൃത്വം നൽകി. ബി.എസ്.സി ഒന്നാം വർഷ വിദ്യാർത്ഥികളായ വിഷ്ണുപ്രിയാ രഘു, മീരജാ മോഹൻ എന്നിവർ ഒന്നാം സ്ഥാനവും ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികളായ അഭിഷേക് ജോഷി, നോബിൻ ബോബി എന്നിവർ രണ്ടാം സ്ഥാനവും നേടി. അദ്ധ്യാപകരായ സുകന്യ മോൾ സുരേഷ്, ആർ.ഡി. അർജുൻ രാജ്, എബിൻ പി. മാണി, എൻ.കെ. രഞ്ജു, അനഘ അജയകുമാർ എന്നിവർ നേതൃത്വം നൽകി.