kanjav

ഇടുക്കി: വീടിന് മുന്നിലെ ചെടിച്ചട്ടിയിൽ 20 കഞ്ചാവുചെടികൾ നട്ടുവളർത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. കൊച്ചുചേലച്ചുവട് പുതുശേരിക്കുന്നേൽ ആദിൽ മുഹമ്മദാണ് (21) ഇടുക്കി നാർക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലേക്ക് 100 മീറ്റർ മാത്രമാണ് ദൂരം. ആദിൽ 20 ദിവസം വളർച്ചയെത്തിയ കഞ്ചാവ് ചെടികളാണ് വളർത്തിയിരുന്നത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എക്‌സൈസ് സർക്കിൾ ഇൻപെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് പ്രിവന്റ് ഓഫീസർമാരായ സുനിൽകുമാർ , സിജു, വിനോദ് ടി.കെ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.