പീരുമേട്: കഴിഞ്ഞ 12 വർഷമായി പലകാരണങ്ങളാൽ നിർമാണം നടക്കാതെ പൊതുജനങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രാദുരിതം നൽകിയ വാഗമൺ- കോട്ടമല റോഡിന്റെ നിർമ്മാണ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ ഷൈൻ കുമാർ, എബിൻ ബേബി എന്നിവർ സംസാരിച്ചു.