മുട്ടം: പെട്രോൾ പമ്പിലേക്ക് പ്രവേശിച്ച ഒമിനി വാനിൽ ഓട്ടോ റിക്ഷ തട്ടി. നിയന്ത്രണം തെറ്റിയ ഓട്ടോ റിക്ഷ റോഡരുകിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് നിന്നത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെ അപകടം. സാരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവർ മുട്ടം വള്ളിപ്പാറ വടക്കുംപറമ്പിൽ മധുവിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ റിക്ഷക്കും സ്‌കൂട്ടറിനും സാരമായ കേട് സംഭവിച്ചു. മുട്ടം പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.