 
ഇളംദേശം : ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ആയി ഈ സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന 99,15,000 രൂപയുടെ പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ് സ്വാഗതം പറഞ്ഞു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദു ബിജു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സോജൻ , ഭരണസമിതി അംഗങ്ങളായ കെ എസ് ജോൺ,കെ കെ രവി, ഷൈനി സന്തോഷ്, ജിജി സുരേന്ദ്രൻ, നൈസി ഡെനിൽ, ടെസ്സി മോൾ മാത്യു, മിനി ആന്റണി സെക്രട്ടറി കെ ആർ ഭാഗ്യരാജ്, ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജയരാജ് എം നായർ നന്ദി പറഞ്ഞു.