തൊടുപുഴ: കേരളത്തിലെ പല സർക്കാർ മൃഗാശുപത്രികളിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ പശുക്കളേയും മറ്റും വളർത്തുന്ന സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിലാണെന്നും അതിന് അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിലെ അടിമാലിയിലും വണ്ടിപ്പെരിയാറിലും ഉള്ള സർക്കാർ മൃഗാശുപത്രികളിൽ ഡോക്ടർമാരെ വയ്ക്കാത്തതിനെതിരെ ശക്തമായ നീക്കം നാട്ടുകാർ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കുമെന്നു പറഞ്ഞുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരളത്തിൽ മറ്റു പല മൃഗാശുപത്രികളിലും സ്ഥിതി വിഭിന്നമല്ല. ഇക്കാര്യത്തിൽ അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പി. സി തോമസ് ഇ-മെയിൽ സന്ദേശം അയച്ചു.