ഇടുക്കി: കുടുംബശ്രീ മുഖാന്തിരം സംരംഭം ആരംഭിക്കുന്നവർക്കുള്ള വൈദഗ്ദ്ധ്യ പരിശീലനം നൽകുന്നതിന് 2021-22 സാമ്പത്തിക വർഷത്തെ വൈദഗ്ദ്ധ്യപരിശീലനം ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ള എംപാനൽ ഏജൻസികളിൽ നിന്നും കുടുംബശ്രീ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ രേഖകൾ: സ്ഥാപനത്തിനെ സംബന്ധിച്ച വിവരങ്ങൾ (മേൽവിലാസം, തുടങ്ങിയ വർഷം, ഫോൺ നമ്പർ), ഏതൊക്കെ മേഖലയിൽ വൈദഗ്ദ്ധ്യ പരിശീലനം നൽകാൻ സാധിക്കും, ഓരോ മേഖലയിലെയും പ്രവർത്തി പരിചയം, ഓരോ മേഖലയിലും സ്ഥാപനത്തിന് സ്വന്തമായുള്ള പരിശീലകരുടെ എണ്ണം, ബാഹ്യ പരിശീലകരുടെ എണ്ണം, കഴിഞ്ഞ വർഷം കുടുംബശ്രീ മുഖാന്തിരം പരിശീലനം നൽകിയിട്ടുണ്ടെങ്കിൽ അവരുടെ എണ്ണം, എത്ര പേർ സംരംഭം തുടങ്ങിയിട്ടുണ്ട്. ആയതിന്റെ വിവരങ്ങൾ, ഓരോ പഞ്ചായത്ത്/ബ്ലോക്ക്/ ജില്ലാതലങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള താൽപര്യം , പരിശീലന സ്ഥാപനത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഫോട്ടോ
തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷകൾ ജനുവരി 26ന് മുമ്പായി ജില്ലാമിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, കുയിലിമല പി.ഒ, പൈനാവ്, പിൻ: 685603 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.